കറുത്ത ഹൃദയങ്ങള്‍.

Image

 

കത്തിച്ചുവച്ച ഒരു മെഴുകുതിരിയുടെ ഇത്തിരിവെട്ടത്തില്‍ പെരുമഴയും ഇളകി മറിയുന്ന കടലും….
ഉള്ളില്‍ ഉറഞ്ഞുകൂടിയ ഇരുട്ടിനെ, കൊളുത്തിവച്ച കൈത്തിരിവെട്ടത്തില്‍ അലിയിക്കാനായിതാ വീണ്ടുമൊരു പാഴ്ശ്രമം.
ഓരോ ഋതുവിനും ഇവിടെ ഉന്മാദത്തിന്‍റെ  ഓരോ ചേഷ്ടകളാണെന്നു ഹൃദയം….
തുറന്നു വെച്ച ഹൃദയത്തിലും നിസ്സംഗതയുടെ കൊടും ശൈത്യം. അതില്‍ വിറങ്ങലിച്ചു കമ്പിളിയുടുത്ത ഒരാത്മാവും , കുറെ ആത്മബന്ധങ്ങളും.

പാതിനിറഞ്ഞ ഗ്ലാസിലെ ഒഴിഞ്ഞ പാതകളിലേക്കു കണ്ണയക്കുമ്പോള്‍   മനസ്സില്‍തെളിയുന്നത്  വ്യക്തതയുള്ള തുടക്കങ്ങളും മങ്ങിയ ഒടുക്കങ്ങളും മാത്രം….. അമര്‍ന്നിരുന്നു  അകാരാദിക്രമത്തില്‍ പണിപ്പെട്ടു എണ്ണിയിട്ടും ചുവന്ന ഹൃദയങ്ങള്‍ നന്നേ വിരളം… ഇവിടെ മനുഷ്യഹൃദയങ്ങള്‍ക്കിന്നു  നിറം കറുപ്പാണ് . തലച്ചോറിലേക്ക് തുറന്നുവച്ച ഹൃദയംകൊണ്ടു ഇരുകാലികള്‍ പ്രേമത്തിന്‍റെ  കൊള്ളകൊടുക്കലുകള്‍ നടത്തുന്നു.
ഒരുപക്ഷേ , പടവെട്ടിയ കൊടുംയുദ്ധങ്ങള്‍ എല്ലാംതന്നെ സ്വമനസ്സിനോട് തന്നെയായിരുന്നു എന്ന തിരിച്ചറിവാകാം ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കണ്ടുപിടുത്തം .

ഹൃദയത്തില്‍ മെല്ലെ പടരുന്ന കറുത്ത ചായക്കൂട്ടുകളെ ബ്രാണ്ടിയില്‍ താണുപോകുന്ന ഐസ്കട്ടപോലെ അലിയിച്ചുകളയാന്‍   കഴിഞ്ഞിരുന്നുവെങ്കില്‍ …..മനസ്സിനോട് പൊരുതിവരിച്ച പാര്‍ശീയ മരണത്തിലെന്നപോലെ , സ്പര്‍ശബോധം നിലച്ചുതുടങ്ങിയ വിരല്ത്തുമ്പാല്‍   ഗ്ലാസ്സില്‍ അവശേഷിച്ച ബ്രാണ്ടി ഉയര്‍ത്താന്‍  ഓങ്ങവേ , മേശപ്പുറത്ത് എനിക്കായുണ്ടാവും എന്നുകരുതിയ  അവസാന തീനാളവും അണഞ്ഞു…

Advertisements

Perfectly imperfect.

perfectly_imperfect_by_kana_misai-d3k6v2k

Perfect pitch,
Perfect plan,
Perfect number,
Perfect relation,
Perfect, perfect, perfect,
And perfect.
We squander a lifetime, wish of making the perfect listing, and think of ways to meet such an attainable ideal and finally wonder “how to be perfect?’’
How foolish can we be?
Life does not have to be perfect to be wonderful. Beauty often lies in the imperfections like the flower I have kept in a vase on the other day. No matter how beautiful those cut flowers are, they decay. Perhaps in the end, what matters is that, whether we are true to ourselves or not. Therefore, it is always better not to cut our nose off to spite our face.
Guys, lets brighten up our day. We were born to be real, not to be perfect.

നീതി.

 

നീതിതേടിയുള്ള അലച്ചിലുകള്‍ ഇരുട്ടറയില്ലുള്ള സഞ്ചാരങ്ങള്‍ ആണെന്ന് പലപ്പോഴും എനിക്കുതോന്നാറുണ്ട്. ഉള്ളില്‍ അമര്‍ത്തിയ ആസക്തികളുമായി മനുഷ്യപ്പറ്റില്ലാത്ത നാം പച്ചമനുഷ്യരെ ആടും പട്ടിയുമോക്കെയാക്കുന്നു. ഇവിടെ കീഴടക്കിയാല്‍ ലോകം ലാഭം! പക്ഷെ, കീഴടങ്ങിയാലോ ? അയല്‍ക്കാരെന്നു നാം അവകാശപെട്ടവര്‍, സ്വന്തമെന്നു നാം കരുതിയവര്‍, അങ്ങനെ എല്ലാമെല്ലാം എത്രകണ്ട് നമുക്ക് അപരിചിതങ്ങള്‍ ആണെന്നും, അവരുടെ പ്രകൃതങ്ങള്‍ എത്രകണ്ടു  വിചിത്രങ്ങള്‍ ആണെന്നും കാലം നമുക്ക് കാണിച്ചു തന്നുകൊന്ടെയിരിക്കുന്നു. ഊതിവീര്‍പ്പിച്ച പൊയ്മുഖങ്ങള്‍കെല്ലാം പേര് മനുഷ്യര്‍ എന്ന് കാറ്റ്..ജീവനില്ലാത്ത കളിപ്പാവയെപ്പോലെ അഭിനയിക്കുന്നതിനേക്കാള്‍ ഉചിതം അതിര്‍ത്തികള്‍ മെനയാത്ത സ്വപ്നകൂടിന്റെ ഏതെങ്കിലും ഒരു കോണില്‍ ഒതുങ്ങി ജീവിക്കുന്നതാണ്. പൊങ്ങച്ചങ്ങളെ കുത്തിപൊട്ടിച്ചു സ്വയം പരിഹസിക്കാന്‍ എനിക്ക് പഠിക്കണം. ആരോടും കാത്തുനില്‍ക്കാതെ പായുന്ന കാലത്തിനോട് സല്ലപിക്കുന്നതിനേക്കാള്‍ കലഹിക്കാനാണ്‌ എനിക്കിഷ്ടം. കഥയെന്തായാലും ഒന്നുറപ്പാണ് : ” നീതിയില്ലാതെ സമാധാനം ഇല്ല”.

U – turn

 

 

കാഴ്ച മങ്ങി തുടങ്ങിയിരിക്കുന്നു.
കണ്ണ് പരിശോധിപ്പിച്ചു കണ്ണട മാറ്റണം. ഹോ ,നാശം !
ഇതിനൊക്കെ എവിടെ സമയം ?
കൈയില്‍ വിളങ്ങുന്ന ഘടികാരം അയാളുടെ കാഴ്ചയുടെ അഭിവാജ്യഘടകമായിട്ടു കാലം കുറെ കഴിഞ്ഞിരിക്കണം.

ഇനിയും ബഹുദൂരം പോകേണ്ടിയിരിക്കുന്നു,
വന്നതിനെക്കാളും പോകാനുള്ള വഴികളാണ് ഏറെയും.
കൈയില്‍ കത്തിച്ചുപിടിച്ച സിഗരെട്ടില്‍ ആഞ്ഞുമുത്തി
അയാള്‍ അക്സിലെട്ടരില്‍ കാല്‍ അമര്‍ത്തി ചവിട്ടി.

മനുഷ്യഹൃദായങ്ങള്‍ ഘടികാരത്തിനോപ്പം താളം ചവിട്ടുന്നു.
സുര്യനും ചന്ദ്രനും സമയപധത്തില്‍ വട്ടം കറങ്ങുന്നു.
ഭൂമിയിലെ നിസാരനായ ജീവികള്‍ സമയധോഷത്താല്‍ നട്ടം തിരിയുന്നു.
സമയമേ, നീ ഒരു മഹാ പ്രഹേളികതന്നെ !

വിദേശനിര്‍മിതമായ ആ ഘടികാരത്തിന്റെ വശ്യതയിലേക്ക് അയാളുടെ കണ്ണുകള്‍ ഇടവേളകളില്ലാതെ എന്തോ പരതികൊണ്ടിരുന്നു.

ഘടികാരത്തോട്‌ മത്സരിച്ച എത്രയോ സംവത്സരങ്ങള്‍.
ബാല്യത്തില്‍ കൌതുകവും യൌവനത്തില്‍ വാശിയുമായിരുന്നു നിന്നോടെനിക്ക്.
നിന്നോട് ഇടതടവില്ലാതെ മത്സരിച്ച ഞാന്‍ ഇന്ന് നിനക്കൊപ്പം മുടന്തിയോടുന്നു.
ഘടികാരത്തിന് കീ കൊടുക്കുന്നപോലെ അത്ര എളുപ്പമല്ല ആയുസിനു ആക്കംകൂട്ടാന്‍ എന്നത് അയാള്‍ക്ക് ഒരുപുതിയ തിരിച്ചറിവായിരുന്നു.

സമയം അപ്പോഴും മുന്പോട്ടുതന്നെ ഓടികൊണ്ടിരുന്നു.
അരണ്ട വഴിവിളക്കിന്റെ വെളിച്ചത്തില്‍ തിളങ്ങുന്ന ഒരു മഞ്ഞ  ബോര്‍ഡിന് സമാന്തരമായി വണ്ടി പെടുന്നനെ നിന്നു.

വെറുത്തവരെ സ്നേഹിച്ചു വീര്‍പുമുട്ടിക്കാനും,
വന്നവഴിയില്‍ കുത്തിനോവിച്ചവരെ ഒരിറ്റു ആശ്വസിപ്പിക്കാനും.
നഷ്ട്ടപെട്ടവ വീണ്ടെടുക്കാനുമുള്ള ഒരു അടങ്ങാത്ത ആര്‍ത്തി,
അയാളുടെ കണ്ണില്‍ സ്ഫുരിക്കുന്നുണ്ടായിരുന്നു.

ഒരു ദേശാടന കിളിയുടെ മടക്കയാത്ര അനുസ്മരിപ്പിച്ചു, തന്നെ തന്നെ വിസ്മയിപ്പിച്ചു,
ആ വാഹനം വന്നവഴിയെ മെല്ലെ തിരിഞ്ഞു ഓടിത്തുടങ്ങി.
കൈയ്യിലെ ഭാരമേറിയ സമയകുണ്ഡലം അഴിച്ചുവച്ച് ഭ്രാന്തമായ എന്തോ ഒരാവേശത്തോടെ അയാള്‍ ഉറക്കെ ഇങ്ങനെ പുലബി:
തുടക്കത്തിലെക്കുള്ള എന്‍റെ ഒടുക്കലത്തെ യാത്ര ഈ “യു-ട്ടെര്‍നില്‍” നിന്നുമാകട്ടെ!

Follow Antomaniax's Blog on WordPress.com

Top Rated