മുഖപുസ്തകം..

സമയം പാതിരാത്രി.

ഉറക്കച്ചടവിന്‍റെ രണ്ടാം ദിവസത്തിന് തിരശീലയിട്ടുകൊണ്ടു അയാള്‍ കണ്ണുകള്‍ ഇറുക്കി അടച്ചു.
ഈയിടയായി കണ്ണടച്ചാലും തുറന്നാലും നീല നിറമാണ്‌ !
അനന്ത നീലിമയാര്‍ന്ന ആകാശവും, ആഴക്കടലിന്‍റെ അഗാതനീലിമയും  അയാള്‍ എന്നേ മറന്നുകഴിഞ്ഞു…
നീല പൊന്മാനും,നീലതാമരകളും അയാള്‍ കെട്ടിയ ഭിത്തികളില്‍ ചില്ലുപടങ്ങള്‍ മാത്രം…
കൃഷ്ണഭക്തന്‍ പോലുമല്ലാത്ത നമ്മുടെ കഥാനായകന് ഈ നീലപ്രതിഭാസം ഒരു പുതിയതരം ആസക്തിയാണ്‌.
അതെ, മുഖപുസ്തകത്തില്‍ പേരു ചേര്‍ത്തതില്‍ പിന്നെ അയാള്‍ ഇങ്ങനെയാണ്.
സ്വര്‍ണ്ണ മത്സ്യമായ ആഞ്ജലീന ജൂലി മുതല്‍ അങ്ങാടികവലയിലെ അന്തപ്പന്‍ വരെ ഈ നീലാശയത്തില്‍ മുങ്ങിതുടിക്കുന്നു,
പിന്നെയല്ലേ ഈ പൂഞാട്ടിയായ ഞാന്‍ !
പച്ചപരമാര്‍ത്ഥത്തിനു  അയാള്‍ വീണ്ടും നീലചായം അടിച്ചുകൊണ്ടേ ഇരുന്നു .
മനസിന്‍റെ കണ്ണാടിയാണ് മുഖമെന്നു വല്യമ്മച്ചി എപ്പോഴും പറയും…
ആ കണ്ണാടിയിലും നീലം പുരണ്ടിരിക്കുന്നു.
ഇന്ന് മനസ്സെവിടെ മുഖമെവിടെ ?
മുഖപുസ്തകത്തിലെ മുഖങ്ങള്‍ വായിക്കാന്‍ തുടങ്ങിയതില്‍പിന്നെ മുഖങ്ങളെക്കാള്‍ മുഖംമൂടികളുള്ള ഏതോ മയികലോകത്താണ് അയാള്‍ .
ചായം പൂശിയ മുഖങ്ങള്‍ ഇവിടെയും തെയ്യം ചവിട്ടാറുണ്ട്.
തൊലിപ്പുറത്തെ കരിവാളിപ്പുകള്‍ പകല്‍പോലെ ഇങ്ങും പ്രകടം.
ഇവിടെ നേരം ഇരുട്ടി വെളുക്കുമ്പോള്‍ കറുത്തവര്‍ വെളുക്കുന്നു!
മഞ്ഞളിച്ച മുഖങ്ങളുടെ ചേഷ്ടകളും ഗോഷ്ടികളും മന്ദസ്മിതം പൂകുന്ന ഇവിടെ,
വംശസ്ഥാപനതിനുള്ള ആവേശങ്ങള്‍ക്കു തെല്ലും കുറവില്ല..
കരള്‍ തുടിക്കുന്ന അലര്‍ച്ചകള്‍, തൊണ്ട ഇടറുന്ന വില്ലാപങ്ങള്‍…
അനുഭവ വൈകവേദ്യമായ ഈ നീലലോകത്തില്‍
ദാഹമോഹങ്ങള്‍ക്ക് വിശ്വാസ്യമായ നിരപരാധിത്വത്തിന്റെ മൂടുപടം.
മുഴുഭ്രാന്തിന്‍റെ സമതലങ്ങളില്‍
ഇടക്കാലാശ്വാസത്തിന്റെ അഭിലാഷകോട്ട പണിഞ്ഞു സ്വയം പുകഴ്ത്തലിന്‍റെ  ആത്മരതി പൂകുന്ന
യൗവനപ്പുളപ്പിന്‍റെ പേക്കൂത്തുകള്‍ !
ഇവിടെ അധസ്ഥിതരില്ല, അപ്പനപ്പൂപ്പന്മാര്‍ ഇല്ലേ ഇല്ല.
രോഗികളും പീഡിതരും മരുന്നിനു പോലുമില്ല ..
എന്നിട്ടും ക്രിസ്തുവും ബുദ്ധനും നബിയുമെല്ലാം ഇവിടുത്തെ ഇടവഴികളില്‍ ലക്‌ഷ്യം ഇല്ലാതെ  അലഞ്ഞുതിരിയുന്നു….
ഇതു കലിയുഗത്തിലെ കഥയല്ല !
മുഖപുസ്തകത്തിലെ കടും നീലകൊണ്ടു യാഥാര്‍ത്ഥ്യത്തെ മറക്കുവാന്‍ അയാളും പടിച്ചുകഴിഞ്ഞിരിക്കുന്നു.
അല്‍പ്പത്വത്തിന്റെ കുടയും ചൂടി അറിവില്ലായ്മയുടെ നൂല്‍പാലത്തിലൂടെ വേച്ചു വേച്ചു നടക്കാന്‍ തുടങ്ങിയിട്ട് ഇന്നു വര്‍ഷം നാല് !
Advertisements

8 Comments (+add yours?)

 1. jintu
  Apr 30, 2012 @ 14:30:13

  keep goin antonie….!!!!!good work!!!!!

  Reply

 2. jobin
  Apr 30, 2012 @ 14:32:28

  aliyaa neeyum new genaration aayo

  Reply

 3. Praveen Mathew M
  May 04, 2012 @ 15:34:09

  ആന്‍റണീ,
  എഴുത്തിന് ശരിതെറ്റുകളും സഭ്യാസഭ്യങ്ങളുമില്ല എന്ന് പറയേണ്ടതില്ലല്ലോ…. ഒരാള്‍ക്ക് പറയാനുള്ളത്, മനസ്സിന്‍റെ ഉള്ളില്‍ നിന്ന് വിയര്‍ത്ത് പുറത്തേക്ക് പറയുമ്പോള്‍ അതില്‍ അവനവനുണ്ടോ എന്നതിന് പ്രസക്തി ഉണ്ട്…. അതിവിടെയുണ്ട്……

  പലപ്പോഴും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലെ മാന്യന്മാരുടെ അകവും പുറവും കാണേണ്ടി വന്നിട്ടുണ്ട്… പക്ഷേ പലപ്പോഴും നാട്ടിലെ കവലയില്‍, ചായക്കടയില്‍, ബാര്‍ബര്‍ ഷാപ്പിലൊക്കെ ഇരിക്കുമ്പോ കിട്ടുന്ന ഒരു പരദൂഷണസദസ്സിന്‍റെ പ്രത്യയശാസ്ത്ര സ്പഷ്ടതയുടെ വെറുതെ ജാഡ കാണിക്കുന്നവരുടെ പേറും പ്രേമവും ആഘോഷിക്കുന്നവരുടെ ഒക്കെ കാണി ആകാന്‍ ഫേസ്ബുക്ക് അവസരം നല്കുന്നുണ്ട്……കുറേ ഏറെ നല്ല സുഹൃത്തുക്കളെ ലഭിച്ചിട്ടുണ്ട് അതിലേറേ മോശം സംഭവങ്ങളും….

  ഏതായാലും നിന്‍റെയുള്ളിലൊരാളിരുന്നു തേങ്ങുന്നുണ്ട്… അതിവിടെ പുറത്ത് വരട്ടെ…. (തലോടല്‍ പുറത്തു വെച്ചും തല്ല് അകത്തു വെച്ചും കൊടുക്കണമെന്നാ… Okies?)

  Reply

 4. anuja
  May 06, 2012 @ 08:42:49

  enikk othiri ishtapettu Anotony…kurachu buddhimutti anenkilum njan muzhuvan vaayicho..good

  Reply

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Follow Antomaniax's Blog on WordPress.com

Top Rated

%d bloggers like this: